ഛത്തീസ്ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ 31 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 2 ജവാൻമാർക്ക് വീരമൃത്യു. പരുക്കേറ്റ 2 ജവാൻമാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ബീജാപുരിലെ നാഷനല്‍ പാർക്കിന് സമീപമുള്ള വനമേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ആയുധശേഖരവും കണ്ടെടുത്തു. വെസ്റ്റ് ബസ്തർ ഡിവിഷനിൽ നക്സൽ സാന്നിധ്യമുണ്ടന്ന വിവരത്തെ തുടർന്ന് 3 ദിവസമായി തിരച്ചിൽ തുടരുകയായിരുന്നു. ജില്ലാ റിസർവ് ഗാർഡ്, സംസ്ഥാന പൊലീസിന്റെ പ്രത്യേക ടാസ്‌ക് ഫോഴ്‌സ്, സിആർപിഎഫ് തുടങ്ങിയവ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ജനുവരി 31 ന് ബീജപുരിൽ എട്ടു നക്സലുകളെ വധിച്ചിരുന്നു.