സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെ, മണിപ്പുർ സംഘർഷഭരിതം. കൂടുതൽ സേനയെ വിന്യസിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും ഗവർണർ അജയ് കുമാർ ഭല്ലയും സാഹചര്യം വിലയിരുത്തി. സ്വാധീന മേഖകളിൽ കുക്കികൾ അനിശ്ചിതകാലത്തേക്ക് അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
ഇന്നലെ ഇംഫാലിൽനിന്ന് സർവീസ് നടത്തിയ ബസ് കാങ്പോക്പിയിൽ കുക്കികൾ തടഞ്ഞതോടെയാണ്, വൻ സംഘർഷമുണ്ടായത്. 19കാരൻ കൊല്ലപ്പെടുകയും 27 സുരക്ഷാ സേനാംഗങ്ങൾക്കും 40 പ്രതിഷേധക്കാർക്കും പരുക്കേൽക്കുകയും ചെയ്തിരുന്നു. സുരക്ഷാ സേനയ്ക്കുനേരെ പ്രതിഷേധക്കാർ വെടിയുതിർത്തെന്നും തുടർന്നാണ് പ്രതിരോധിച്ചതെന്നുമാണ് പൊലീസ് പറയുന്നത്.