റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് സൗകര്യങ്ങളില്‍ ഫാസ്ടാഗ് സംവിധാനം നടപ്പാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിച്ച് റെയില്‍െവ മന്ത്രി അശ്വിനി വൈഷ്ണവ്. ഇന്ത്യൻ റെയിൽവേ ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയിട്ടില്ലെന്നും ഫീസ് പിരിവിൽ സുതാര്യതയും കാര്യക്ഷമതയും വര്‍ധിപ്പിക്കാന്‍ ഡിജിറ്റൽ പേയ്‌മെന്റ് രീതികളും ഓട്ടോമേഷനും കൊണ്ടുവരാന്‍ റെയിൽവെ സോണുകളോട് നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്സഭയെ അറിയിച്ചു.
റെയിൽവേ നിർദ്ദേശിക്കുന്ന നിരക്കുകൾക്കനുസൃതമായാണ് റെയിൽവേ സ്റ്റേഷനുകളിൽ പാർക്കിങ് ഫീസ് ഈടാക്കുന്നത്. ഫാസ്ടാഗ് സംവിധാനം നിലവിൽ ഇല്ലെങ്കിലും, ഡിജിറ്റൽ പേയ്‌മെന്റുകൾ, ഓട്ടോമേറ്റഡ് എൻട്രി, എക്സിറ്റ്, ഓട്ടോമേറ്റഡ് ഫീസ് രസീതുകൾ തുടങ്ങിയ നടപടികൾ സാധ്യമാകുന്നിടത്തെല്ലാം ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടോൾ പിരിവിന് ഉപയോഗിക്കുന്ന ഫാസ്ടാഗ് സ്റ്റേഷനുകളിലെ പാർക്കിങ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് പരിഗണിച്ചിട്ടുണ്ടോ എന്ന ബിജെപി എംപി രാജ്കുമാർ ചാഹറിന്‍റെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.