ഒഡീഷയില്‍ പള്ളിയില്‍ക്കയറി പൊലീസ് അതിക്രമം. ഒഡീഷക്കാരനായ വൈദികനെ ക്രൂരമായി മര്‍ദിച്ചു.പൊലീസ് അതിക്രമത്തില്‍ കോട്ടയം കുറവിലങ്ങാട് സ്വദേശിയായ മലയാളി വൈദികനും പരുക്ക്. അതിനിടെ, മധ്യപ്രദേശിലെ ജബൽപുരിൽ മലയാളി വൈദികരെ ആക്രമിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കും.
ഒഡീഷയിലെ ബഹരാംപൂര്‍ രൂപതയ്ക്ക് കീഴിലെ ലൂര്‍ദ് മാതാ പള്ളി വികാരി കുറവിലങ്ങാട് സ്വദേശിയായ ഫാ. ജോഷി ജോര്‍ജിനും ഒഡീഷ സ്വദേശിയായ ദൊയാനന്ദ നായക്കിനുമാണ് പൊലീസിന്‍റെ മര്‍ദനമേറ്റത്. സമീപത്തെ ഗ്രാമങ്ങളിലെ കഞ്ചാവ് റെയ്ഡിനെത്തിയ മുന്നൂറോളം വരുന്ന പൊലീസുകാരാണ് പള്ളയില്‍ക്കയറി വൈദികരെ മര്‍ദിച്ചത്. അസിസ്റ്റന്‍റ് വികാരി ദൊയാനന്ദ നായക്കിനെ ക്രൂരമായി മര്‍ദിച്ചു. പൊലീസ് ഉദ്യോഗസ്ഥര്‍,, മോശമായി പെരുമാറിയെന്നും ആക്ഷേപമുണ്ട്. മര്‍ദനമേറ്റ വൈദികന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നു. പള്ളിയിലെ ചില വസ്തുക്കള്‍ അപഹരിച്ചെന്നും ആക്ഷേപമുണ്ട്.
അതിനിടെ, മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികരെ ആക്രമിച്ച കേസിൽ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്തേക്കും. വിഎച്ച്പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ ഇവരെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് തിരിച്ചറിഞ്ഞിരുന്നു.