എണ്ണം പറഞ്ഞ സംവിധായകർ പലവട്ടം പരിശ്രമിച്ചിട്ടും ഇളകാത്ത തീരുമാനം ഒടുവില്‍ നര്‍ത്തകി മേതില്‍ ദേവിക മാറ്റിയിരിക്കുകയാേണ്. സംവിധായകൻ വിഷ്ണു മോഹന്റെ ‘കഥ ഇന്നു വരെ’ എന്ന ചിത്രത്തിലാണ് ബിഗ് സ്ക്രീനില്‍ ദേവിക അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലേക്കില്ലെന്ന തീരുമാനം മാറ്റിയതിന്റെ കാരണവും താന്‍ േവണ്ടെന്നു വച്ച ചിത്രങ്ങളെക്കുറിച്ചും ദേവിക പറയുന്നു.
ഒടുവില്‍ സിനിമ
സിനിമയിലേക്ക് കാലെടുത്ത് വച്ചെന്നു ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നില്ല. പൂർണമായും എന്റെ സൗകര്യം മാനിച്ചും മറ്റു കാര്യങ്ങൾക്കു തടസ്സമുണ്ടാകാത്ത വിധവുമാണ് ഷൂട്ട്
പ്ലാൻ ചെയ്തതും നടന്നതും. നല്ലൊരു ടീമിനൊപ്പാണ് ജോലി ചെയ്തത്. ആദ്യം ഇല്ലെന്നു സംവിധായകന്‍ വിഷ്ണു മോഹനോടു പറഞ്ഞതാണ്.
എന്റെ പ്രോജക്ടിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വന്നപ്പോഴാണ് ഫണ്ടിനെക്കുറിച്ച് ആലോചിച്ചത്. അങ്ങനെയാണ് തീരുമാനം മാറ്റിയത് . സിനിമാ നടിയാകണമെന്ന ലക്ഷ്യം ഇല്ല.
പണ്ടു തന്നെ സിനിമയില്‍ അഭിനയിച്ചു കൂടായിരുന്നു എന്നു ചോദിക്കുന്നവരുണ്ട്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ എനിക്കു അറുപതോളം സൃഷ്ടികള്‍ നൃത്തത്തില്‍ ചെയ്യാന്‍ സാധിക്കുമായിരുന്നില്ല.
ഇനിയും സിനിമയില്‍ അവസരം വന്നാല്‍
പറയാന്‍ പറ്റില്ല. ഒരു തിരക്കഥ കയ്യില്‍ കിട്ടിയാല്‍ എന്തിന് ഞാനിത് ചെയ്യണം എന്നു സ്വയം ചോദിക്കും. സമയവും സൗകര്യവും നോക്കും. ആരാണ് സിനിമ ചെയ്യുന്നതെന്നു പരിഗണിക്കും. നൃത്തത്തെ ബാധിക്കാന്‍ പാടില്ല. പിന്നെ സിനിമയെന്നാല്‍ അഭിനയം മാത്രമല്ലല്ലോ. തിരക്കഥയിലും സംവിധാനത്തിലും താല്‍പര്യമുണ്ട്.
വേണ്ടെന്നു വച്ച സിനിമകള്‍
പലതും ഹിറ്റുകളായിരുന്നു. കാബൂളിവാലയിലെ ചാര്‍മിളയുടെ വേഷം ചെയ്യാന്‍ വേണ്ടി സിദ്ദിഖ്–ലാല്‍ വീട്ടില്‍ വന്നിരുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളിലെ ലക്ഷ്മി ഗോപാലസ്വാമിയുടെ വേഷത്തിലേക്കും ക്ഷണം വന്നു. ഭാനുപ്രിയയുടെ കൂടെ കളിക്കാന്‍ നല്ലൊരു നര്‍ത്തകിയെ വേണമെന്ന ചിന്തയാണ് എന്നിലേക്കെത്തിയത് . ആ
റോളുകള്‍ വേണ്ടെന്നു വച്ചതില്‍ ഒരു കുറ്റബോധവുമില്ല. എന്റെ ഒരു തീരുമാനത്തിലും എനിക്കു ഖേദിക്കേണ്ടി വന്നിട്ടില്ല.