vithura-bridge

TOPICS COVERED

തിരുവനന്തപുരം വിതുരയില്‍ കല്ലാറിന് കുറുകെ പണിത ആറ്റുമണ്‍പുറം പാലം ആദിവാസി വിഭാഗങ്ങളെ പറഞ്ഞ് പറ്റിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ്. ഒരു കോടിയോളം രൂപ ചെലവാക്കിയിട്ടും പാലം പുഴയുടെ പകുതിയിലെത്തി നില്‍ക്കാന്‍ തുടങ്ങിയിട്ട് അഞ്ച് കൊല്ലമായി. പാലം ഏത് പഞ്ചായത്തിലാണെന്ന് അറിയില്ലെന്ന വിചിത്രന്യായം പറഞ്ഞാണ് തുടര്‍നിര്‍മാണത്തിന് ഫണ്ട് അനുവദിക്കാത്തത്. ഇതോടെ നൂറിലേറെ കുടുംബങ്ങള്‍ പന്ത്രണ്ട് കിലോമീറ്ററോളം ചുറ്റിക്കറങ്ങി വേണം പുറംലോകത്തെത്താന്‍.

 

വിതുര പഞ്ചായത്തിലെ പതിനഞ്ച് ആദിവാസികോളനികളിലുള്ളവരുടെ കാല്‍ നൂറ്റാണ്ടായുള്ള സ്വപ്നമായിരുന്നു പാലം. 94 ലക്ഷം രൂപകൊണ്ട് 2018ല്‍  പണി തുടങ്ങി. പകുതിയെത്തിയപ്പോള്‍ പണം തീര്‍ന്നെന്ന് പറഞ്ഞ് കരാറുകാരന്‍ പൊടിയും തട്ടിപ്പോയി. ബാക്കി എപ്പോള്‍ പണിയുമെന്ന് ചോദിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ മറുപടിയാണ് ഗംഭീരം. ഈ പാലം ഏത് പഞ്ചായത്തിലാണെന്ന് സര്‍ക്കാരിനെ അറിയില്ലെന്ന്.