thiruvananthapuram

TOPICS COVERED

വീടിന് മുകളിലേയ്ക്ക് സമീപത്തെ  കുന്നിടിഞ്ഞ് വീഴുന്നതെപ്പോഴെന്ന ആധിയില്‍ ഉറക്കം നഷ്ടപ്പെട്ട് തിരുവനന്തപുരം ആക്കുളത്ത്   നൂറോളം കുടുംബങ്ങള്‍. ദക്ഷിണ വ്യോമസേനയുടെ കൈവശമുളള ഭൂമിയാണ് സമീപത്തെ വീട്ടുകാര്‍ക്ക് ഭീഷണിയായി ഇടിയുന്നത്. അഞ്ചുവീട്ടുകാര്‍ വീടുപേക്ഷിച്ച് ബന്ധുവീടുകളിലേയ്ക്ക് മാറി.  

 

പ്രാണഭയം മൂലം വീട് ഉപേക്ഷിച്ച് പോയ കുഞ്ചുവീട് സ്വദേശി ഇന്ദുചൂഢന്റെ വീടിനു പിന്നിലെ കാഴ്ചയാണ്. മലയപ്പാടെ ഇടിഞ്ഞ് പതിച്ചിരിക്കുന്നു. കൂറ്റന്‍ പാറക്കഷണങ്ങളും മരങ്ങളും  വീടിനു പിന്നിലെ മതിലില്‍ തട്ടി നില്ക്കുന്നു. എപ്പോള്‍ വേണമെങ്കിലും മല ഇനിയുമിടിയാംം. വ്യോമസേനയുടെ ഭൂമിയില്‍ താഴേയ്ക്ക് പതിക്കാന്‍ തയാറായി നില്ക്കുന്ന കെട്ടിടവും ട്രാന്‍സ്ഫോമറും കാണാം. നെഞ്ചില്‍ ഒരു കുന്നുകയറ്റിവച്ച ഭാരവുമായാണ് താഴ് വാരത്തുളളവരുടെ ജീവിതം. ഇതിനകം അഞ്ച് വീട്ടുകാര്‍ കൈയില്‍ കിട്ടിയതൊക്കെ പെറുക്കിയെടുത്ത് താമസം മാറി. പത്തുവര്‍ഷത്തിനിടയില്‍ ഒട്ടേറെത്തവണ രണ്ടര കിലോമീറ്റര്‍ നീളം വരുന്ന ഈ മലയുടെ പലഭാഗങ്ങളായി ഇടിഞ്ഞിട്ടുണ്ട്. 

മണ്ണിടിച്ചിലുണ്ടായ ഭാഗം വ്യോമസേനാ അധികൃതര്‍ സന്ദര്‍ശിച്ചെങ്കിലും തുടര്‍ നടപടികളേക്കുറിച്ച് വ്യക്തതയില്ല. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന്  എങ്ങോട്ട് പോകണമെന്നോ എന്തു ചെയ്യമമെന്നോ അറിയാത്ത നൂറുകണക്കിന് മനുഷ്യന്‍ സര്‍ക്കാരിന്റെയും അധികൃതരുടേയും ശ്രദ്ധപതിയുന്നതും കാത്ത് കഴിയുകയാണ്.