swami-vivekanada

ഇന്ന് സ്വാമി വിവേകാനന്ദന്റെ നൂറ്റിഇരുപത്തിരണ്ടാം ചരമവാര്‍ഷികം. ചരിത്രത്തില്‍ മായാത്ത ഇടം നേടിയ ചിക്കാഗോപ്രസംഗത്തിന് പോകാന്‍ തീരുമാനിക്കുന്നതിന് മുമ്പ് സ്വാമിവിവേകാനന്ദന്‍ ഒന്‍പതുദിവസം ചെലവിട്ടത് തിരുവനന്തപുരത്ത്. ആ ദിവസങ്ങളിലെ സംവാദങ്ങളുണ്ടായ അനുഭവങ്ങളാണ് അമേരിക്കയിലെ ചിക്കാഗോയില്‍ പാര്‍മെന്റ് ഓഫ് റിലിജിയന്‍സ് സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് പ്രേരകമായത്.

സ്വാമിവിവേകന്ദനെക്കുറിച്ച് പറയുമ്പോള്‍ മനസിലാദ്യംവരുന്നത് അദ്ദേഹത്തിന്റെ ചിക്കാഗോ പ്രസംഗം. വര്‍ണവിവേചനം കൊടികുത്തിവാണിരുന്ന കാലത്ത് അമേരിക്കയിലെ എന്റെ സഹോദരീസഹോദരന്മാരെ എന്ന അഭിസംബോധന ഇടിമുഴക്കംപോലെയാണ് ലോകംകേട്ടത്. 1893 സെപ്റ്റംബര്‍ 11 ന്. ആ സമ്മേളനത്തിന് പോകാന്‍ തീരുമാനിക്കുന്നതിന് തൊട്ടുമുമ്പ് ഒന്‍പതുദിവസം അദ്ദേഹം ചെലവിട്ടത് അനന്തപുരിയില്‍

പാര്‍മെന്റ് ഓഫ് റിലിജിയന്‍സില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് നേരത്തെ തന്നെ ക്ഷണം കിട്ടിയിരുന്നെങ്കിലും ചിക്കാഗോയില്‍ പോകാന്‍ തീരുമാനിച്ചത് തിരുവനന്തപുരത്ത് നിന്ന് കന്യാകുമാരിയിലെത്തിശേഷം. അതിന് പ്രേരണയായതാകട്ടെ തിരുവനന്തപുരത്തെ താമസത്തിനിടെ അദ്ദേഹത്തിനുണ്ടായ ചില അനുഭവങ്ങള്‍. 

സ്വാമി വിവേകാന്ദന്‍ ചിക്കാഗോയില്‍ പ്രസംഗിച്ച സെപ്റ്റംബര്‍ 11 തുടര്‍ന്ന് ലോകസാഹോദര്യദിനമായാണ് ആഘോഷിക്കുന്നത്.വെറുപ്പും വിദ്വേഷവുമൊക്കെ കടലിലെറിഞ്ഞ് സാഹോദര്യം ആഘോഷമാക്കുന്നതാകട്ടെ ആ മഹാത്മാവിനോടുള്ള ശ്രദ്ധാംഞ്ജലി.