TOPICS COVERED

മാലിന്യം വാരാന്‍ ഇറങ്ങി തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടില്‍ മുങ്ങിമരിച്ച ജോയിയെ നമ്മള്‍ മറന്നിട്ടില്ല. അതിന് പിന്നാലെ നമ്മുടെ നാട്ടിലും തോട്ടിലുമെല്ലാമുള്ള മാലിന്യത്തേക്കുറിച്ചും അതിന്റെ ഉത്തരവാദികളേക്കുറിച്ചും പലവിധത്തില്‍ ചര്‍ച്ചകള്‍ നടന്നു. ആ ചര്‍ച്ചകള്‍ക്കിടയിലും നമ്മുടെ വഴിയോരങ്ങളിലെ മാലിന്യമെല്ലാം നീക്കാന്‍ രാപ്പകല്‍ പണിയെടുക്കുന്ന കുറേ മനുഷ്യരുണ്ട്. ശുചീകരണ തൊഴിലാളികള്‍.

പുറംപോക്കിലേക്ക് മാലിന്യം വലിച്ചെറിയുന്നവര്‍ അറിയാന്‍ അവര്‍ക്ക് ചിലത് പറയാനുണ്ട്. അവരുടെ ഒരു ദിവസത്തെ ജീവിതം നമ്മുടെ മുന്നില്‍ തുറന്നുകാട്ടുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളിയായ ജെയ്നി.