nattusoothram-hd

TOPICS COVERED

നാടിന്‍റെ വികസന സൂത്രങ്ങളെ ആദരിക്കാന്‍ ആ വലിയ വേദി വീണ്ടുമൊരുങ്ങുന്നു. മനോരമ ന്യൂസ് നാട്ടുസൂത്രത്തിന്‍റെ രണ്ടാം സീസണ് ഈ ഗാന്ധിജയന്തിയില്‍ തുടക്കമാവുകയാണ്. മലബാര്‍ ഗോള്‍ഡ് ആന്‍റ് ഡയമണ്ട്സാണ് ഈ ഉദ്യമത്തില്‍ ഞങ്ങളോടൊപ്പം സഹകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശയങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതമാണ് സമ്മാനം. ഇതുകൂടാതെ എന്താണ് ഇത്തവണ നാട്ടുസൂത്രത്തിലെ പ്രത്യേകതകള്‍ ? അറിയാം

 

നവീന ആശയങ്ങള്‍ നടപ്പാകുന്ന തദ്ദേശ സ്ഥാപനങ്ങള്‍. മറ്റുള്ളവര്‍ക്കും പകര്‍ത്താന്‍ തോന്നുന്ന വികസന മാതൃകകള്‍. പണത്തിന്‍റെയും സംവിധാനത്തിന്‍റെയും പരിമിതികള്‍ മറികടന്ന പ്രവര്‍ത്തനങ്ങള്‍. നമ്മുടെ പ്രാദേശിക ഭരണകൂടങ്ങള്‍ നടപ്പാക്കുന്ന പദ്ധതികള്‍ അനേകമുണ്ട്. ഇവയില്‍ മികച്ചവ മനോരമ ന്യൂസിലൂടെ വീണ്ടും മലയാളിക്കു മുന്നിലെത്തുകയാണ്. പിന്നണികാര്‍ക്ക് പ്രോല്‍സാഹനവും അംഗീകാരവും നല്‍കാന്‍ ലക്ഷ്യമിടുന്ന നാട്ടുസൂത്രത്തിലൂടെ

വമ്പന്‍ പദ്ധതികളും വിവാദ ഇടപാടുകളും വലിയ വാര്‍ത്താ പ്രാധാന്യം നേടുന്ന കാലത്ത് ജനങ്ങളെ നേരിട്ട് ബാധിക്കുന്ന വിഷയങ്ങളും വികസന മാതൃകളും പ്രേക്ഷക ശ്രദ്ധയിലെത്തിക്കുകയാണ് നാട്ടുസൂത്രം. മുന്‍ ചീഫ് സെക്രട്ടറി വി.വേണു അധ്യക്ഷനായ ജൂറി വിധിനിര്‍ണയം നടത്തും. ആകര്‍ഷകമായ റിയാലിറ്റി ഷോ ഫോര്‍മാറ്റിലാണ് അവതരണം. 

നാട്ടുസൂത്രം ആദ്യ സീസണിന് ലഭിച്ച മികച്ച പ്രതികരണമാണ് പുതിയ പതിപ്പിനുള്ള പ്രേരണ. കേരളം അറിയണമെന്ന് പ്രേക്ഷകര്‍  കരുതിയ പുത്തന്‍ ഐഡിയകളും പ്രവര്‍ത്തനങ്ങളും പ്രേക്ഷകരും പൊതുപ്രവര്‍ത്തകരും ഞങ്ങളെ അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പുകാര്‍ സ്റ്റുഡിയോയിലെത്തി അനുഭവം വിവരിച്ചു. ഡോ.തോമസ് ഐസക്, വി.കെ.ശ്രീരാമന്‍, ലക്ഷ്മി മേനോന്‍ എന്നിവരടങ്ങിയ ജൂറി മികച്ച ആശയങ്ങള്‍ കണ്ടെത്തി. ഏറ്റവും മികച്ച മൂന്ന് ആശയങ്ങള്‍ക്ക് ഒരു  ലക്ഷം രൂപ വീതം സമ്മാനം. വരൂ. നാട്ടില്‍  നാമ്പിടുന്ന നല്ല ആശയങ്ങള്‍ അറിയാം. മാതൃകയാക്കാം. 

ENGLISH SUMMARY:

Manorama News campaign Nattusoothram season 2