experience-of-jayapalan-wh-crashed-onam-bumper-in-2021

ലോട്ടറിയടിച്ചാൽ കൂട്ടുകാർ ശത്രുക്കളാകുമോ?. ആകുമെന്നാണ് 2021 ൽ ഓണം ബംപറടിച്ച കൊച്ചി സ്വദേശി ജയപാലൻ്റെ അനുഭവം. ഭാഗ്യം കടാക്ഷിച്ചെന്നു കരുതി നില മറന്ന് ചെലവാക്കരുതെന്നാണ്  ജയപാലന്‍റെ ഉപദേശം.

 

പെട്ടന്നായിരുന്നു കൊച്ചി മരട് സ്വദേശിയായ ജയപാലൻ നാട്ടിലും വീട്ടിലും താരമായത്. ഭാഗ്യം തേടിയെത്തിയ വിവരം ഉടൻ തന്നെ  അറിഞ്ഞെങ്കിലും, ആദ്യം രഹസ്യമാക്കി വച്ചു. 

ആ ഭാഗ്യവാൻ താനാണെന്ന് എല്ലാവരെയും സമയമെടുത്താണ് അറിയിച്ചത്. 12 കോടിയായിരുന്നു സമ്മാനത്തുക. വിവരമറിഞ്ഞതോടെ കേരളത്തിൻറെ അങ്ങേയറ്റം മുതൽ ഇങ്ങേയറ്റം വരെയുള്ള പരിചയക്കാരും അപരിചിതരും  തന്റെ വീട്ടുപടിക്കൽ ഉണ്ടായിരുന്നെന്ന് ജയപാലൻ പറയുന്നു.

അപ്രതീക്ഷിതമായി കിട്ടിയ ഭാഗ്യത്തിൽ മതിമറന്ന് ആഘോഷിച്ചില്ല. കടങ്ങൾ വീട്ടുകയായിരുന്നു ലക്ഷ്യം. രണ്ടുവർഷത്തോളം സമ്മാനത്തുക അധികം ചെലവാക്കിയില്ല. ഇത്തവണ ഭാഗ്യശാലി ആകാൻ പോകുന്നവരോട് ജയപാലന്റെ ഉപദേശവും അതാണ്. 

ലോട്ടറി അടിച്ചെങ്കിലും താൻ മാറിയിട്ടില്ലെന്നും പഴയ ആൾ തന്നെയാണെന്നും ജയപാലൻ പറയുന്നു.  ഇത്തവണയും ലോട്ടറി എടുത്ത് ഫലമറിയാൻ ആകാംക്ഷയുടെ കാത്തിരിക്കുകയാണ് ജയപാലൻ.

ENGLISH SUMMARY:

Experience of Jayapalan, who crashed Onam bumper in 2021