പ്രായമായവരുടെ തണലിടങ്ങളാണ് പകല്‍വീടുകള്‍. കോഴിക്കോട്ടെ പകല്‍വീടുകളില്‍ കരുതലും സന്തോഷവും മാത്രമല്ല, വരുമാനവും ലഭിക്കും. ഒന്നും രണ്ടുമല്ല എട്ടുപകല്‍ വീടുകളുണ്ട് കോര്‍പറേഷന്‍റെ പരിധിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്
'പ്രായമായവര്‍ ഒറ്റക്ക് ആവാതിരിക്കാന്‍ വേണ്ടിയാണ് തുടങ്ങിയത്. വൈകുന്നേരം അഞ്ച് മണിവരെ ഇരുന്ന് പോകും. പ്രായംകൊണ്ടും കാഴ്ച്ചയ്ക്കും വയസന്‍ മാരായിരിക്കാം പക്ഷേ ഇപ്പോ വയസന്‍മാരല്ല, മനസ് കൊണ്ട്' - നാരായണക്കുറിപ്പ്, പകല്‍വീട് അന്തേവാസി
Also Read; രാജ്യാന്തര ശരീര സൗന്ദര്യ മത്സരത്തിൽ ഇന്ത്യയ്ക്ക് അഭിമാനമായി തൃശൂര്‍ക്കാരന്‍ IAF ഉദ്യോഗസ്ഥൻ
'കോഴിക്കോട് ഒരു ലക്ഷം വയോജനങ്ങള്‍ ഉണ്ട് അവര്‍ക്ക് വേണ്ടി ഒരു കര്‍മ്മ പദ്ധതി തയ്യാറാക്കി അഞ്ച് പകല്‍ വീട് കേന്ദ്രങ്ങള്‍ ഉണ്ട്' - പി. ദിവാകരന്‍ – കൗണ്‍സിലര്‍
അമ്പത് ലക്ഷം രൂപയാണ് കോര്‍പറേഷന്‍ പകല്‍വീടിനായി മാറ്റിവെക്കുന്നത്. അഞ്ച് പകല്‍ വീട് കോര്‍പറേഷന്‍ നേരിട്ട് നടത്തുന്നു മൂന്നെണ്ണം പൊതുജനങ്ങള്‍ നടത്തുന്നു അതിന് വേണ്ട സൗകര്യം കോര്‍പറേഷന്‍ നല്‍കും.
'ഡയറ്റീഷ്യന്‍ തന്ന പ്ലാന്‍ അനുസരിച്ച് ഇവര്‍ക്കുള്ള ഭക്ഷണം ഉണ്ടാക്കും, ഇവരും സഹായിക്കും. മൂന്ന് വര്‍ഷമായി സ്ത്രീകള്‍ സന്തോഷമുള്ളവരും ആന്ദമുള്ളവരും ആയി മാറി' -ബീനാഫിലിപ്പ്, മേയര്‍
പകല്‍ വീട്ടിലെ അന്തേവാസികള് ഹാന്‍ഡ്വാഷും ഡിഷ് വാഷും ഉണ്ടാക്കി വില്‍ക്കുന്നുണ്ട്. വിറ്റുകിട്ടുന്ന ലാഭം അന്തേവാസികള്‍ക്ക് തന്നെ. പകല്‍ വീട്ടില്‍ അത്യാവശ്യത്തിന് ഉപയോഗിക്കാന്‍ ചെറിയ പച്ചക്കറി തോട്ടവും ഉണ്ട്