തിരുവനന്തപുരം പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്തില്‍ ജീവിതശൈലീ രോഗത്തിന് സ്ഥാനമില്ല. മുതിര്‍ന്ന പൗരന്‍മാരുടെ ജീവിതശൈലീ രോഗത്തിനെ, ചികില്‍സയും മരുന്നും കൊണ്ടു പ്രതിരോധം തീര്‍ക്കുകയാണ് പോത്തന്‍കോട് ബ്ലോക്ക് പഞ്ചായത്ത്. വയോമധുരം എന്നു പേരുള്ള പദ്ധതിയിലൂടെയാണ് പഞ്ചായത്തിലെ 60 വയസു കഴിഞ്ഞ എല്ലാവര്‍ക്കും കരുതലൊരുക്കുന്നത്.