യൂണിവേഴ്സിറ്റി കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദേശം. അടിക്കടിയുണ്ടാകുന്ന അക്രമ സംഭവങ്ങള്‍ എസ്എഫ്ഐക്കും സിപിഎമ്മിനും നാണക്കേട് ഉണ്ടാക്കുന്നതാണ് കടുത്ത നടപടിയിലേക്ക് നീങ്ങാന്‍ സിപിഎമ്മിനെ പ്രേരിപ്പിച്ചത്. ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ചതും യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാനുള്ള തീരുമാനത്തിന് കാരണമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയാണ് നടപടി പ്രഖ്യാപിക്കേണ്ടത്.