കലാലയ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ പുതു ചരിത്രമെഴുതി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും എസ്എഫ്ഐയും. യൂണിവേഴ്സിറ്റി കോളജിലെ ആദ്യ വനിതാ ചെയര്‍ പേഴ്സണായി എസ്എഫ്ഐയുടെ എന്‍എസ് ഫരിഷ്ത തിരഞ്ഞെടുക്കപ്പെട്ടു. ഇത്രയും കാലം ചെയർമാൻമാർ നയിച്ചിരുന്ന കലാലയത്തെ നയിക്കാൻ ഇനി എത്തുക കോഴിക്കോട് സ്വദേശിയും മുൻ ബാലസംഘം ഫറോക്ക് ഏരിയ പ്രസിഡന്‍റുമായ ഫരിഷ്തയാണ്.
കഴിഞ്ഞ യൂണിയന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരാനാണ് ശ്രമമെന്നും ഒന്നായി നിന്ന് കൂട്ടായ്മയിലൂടെ മുന്നോട്ട് പോവുമെന്നും ഫരിഷ്ത പ്രതികരിച്ചു. കെ.എസ്.യുവിനെപ്പോലെയുള്ള സംഘടനകളെ ചെറുക്കാന്‍ ശേഷിയുള്ള വിദ്യാര്‍ത്ഥി സമൂഹമാക്കി യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥികളെ മാറ്റാനാണ് ശ്രമമെന്നും ഫരിഷ്ത പറഞ്ഞു.