വിവിധ ആവശ്യങ്ങളുമായെത്തുന്നവരെ കൊതിയൂറും പായസം നല്‍കി വരവേല്‍ക്കുകയാണ് മലപ്പുറം നഗരസഭ. മധുവൂറും മലപ്പുറം പദ്ധതിയുടെ ഭാഗമായാണ് നഗരസഭയില്‍ പായസം കൗണ്ടര്‍ ആരംഭിച്ചത്. സര്‍ക്കാര്‍ ഓഫീസുകളോടുള്ള പൊതുജനങ്ങളുടെ അകല്‍ച്ച കുറയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഫീസ് ഫ്രീ മുനിസിപ്പാലിറ്റി, സ്മാര്‍ട് കിഡ്സ് മലപ്പുറം, വയോജന സൗഹൃദ മലപ്പുറം തുടങ്ങിയ പദ്ധതികളും മുനിസിപ്പാലിറ്റി വിജയകരമായി നടപ്പാക്കി വരുന്നു.
ഇത് മധുവൂറും മലപ്പുറം പായസം. നഗരസഭ കവാടത്തിനിപ്പുറം കടന്നുവരുന്നവരെ സ്നേഹത്തോടെ വരവേല്‍ക്കുന്ന ഈ പായസം കൗണ്ടറിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ട്.
മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന നഗരസഭ പരിധിയിലെ വിദ്യാര്‍ഥികളുടെ ചെലവുകള്‍ ഏറ്റെടുത്തുകൊണ്ടുള്ള ഫീസ് ഫ്രീ മലപ്പുറം പദ്ധതിയാണ് മറ്റൊരു മാതൃക.കുരുന്നുകള്‍ക്കുമുണ്ട് നഗരസഭയുടെ കരുതല്‍.
വയോജന സൗഹൃദ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കിയ ബഡായി ബസാറും പകല്‍ വീടും ഇതിനകം ഹിറ്റായിക്കഴിഞ്ഞു.
പ്രാദേശിക ഭരണകൂടങ്ങള്‍ എത്രമാത്രം ക്രിയാത്മകമകവും പൊതുജനസൗഹൃദവുമാക്കാം എന്നുള്ളതിന് മാതൃകയാവുകയാണ് മലപ്പുറം നഗരസഭ.