Nattusoothram-HD--pullampara-

TOPICS COVERED

ജലം ജീവനാണെന്നോര്‍മിപ്പിച്ചും നീരൊഴുക്കിനു ചാലു വെട്ടിയും  നീരുറവ് പദ്ധതിയുമായി തിരുവനന്തപുരം പുല്ലമ്പാറ ഗ്രാമപഞ്ചായത്ത്. ആറും, തോടും, അരുവിയും സംരക്ഷിച്ചുള്ള സമഗ്ര നീര്‍ത്തടാധിഷ്ഠിത വികസന പദ്ധതിയാണ് നീരുറവ്. സ്ഥലവും ജലവും സംരക്ഷിച്ച് കൃഷിയും , കിണറും കാക്കുന്നതാണ് പദ്ധതി.

ഉള്ളം നിറച്ച  മഴപെയ്ത്തുകളെ ഭൂമിയിലേക്ക് ആഴ്ത്തിയിറക്കിയാണ്  ഇക്കാണുന്ന കൃഷിയ്ക്ക് ജീവജലമേകുന്നത്.  പുഴയിലും തോട്ടിലും നിറയുന്ന വെള്ളത്തിനു വഴി കാട്ടുന്നു.  പുഴ കടന്നു മരങ്ങള്‍ക്കിടയിലൂടെ പാടത്തും കിണറിലും വെള്ളം നിറയുന്നു. ഒരുകാലത്ത് വരള്‍ച്ചയുടെ നോവറിഞ്ഞ നാട് ഒറ്റക്കെട്ടായ് പഞ്ചായത്തിനൊപ്പം നിന്നു.  തടയണകെട്ടിയും മഴവെള്ളം പിടിച്ചുനിര്‍ത്തിയും  ജലസമൃദ്ധി ഉറപ്പാക്കുന്നതാണ് പുല്ലമ്പാറ പഞ്ചായത്തിലെ നീരുറവ് പദ്ധതി.ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമാണ് നീരുറവ് പദ്ധതി.

പുഴയുടെ ഇടിഞ്ഞു വീഴാറായ അതിരുകള്‍ കാക്കാന്‍  മുള നട്ടുപിടിപ്പിച്ചു. ജില്ലയിലെ എണ്ണം പറഞ്ഞ കാര്‍ഷിക ഗ്രാമങ്ങളിലൊന്നായി പുല്ലമ്പാറയെ മാറ്റുന്നതില്‍ നീരുറവ് പദ്ധതിക്കുള്ളത് നിര്‍ണായക പങ്കാണ്.

 
Thiruvananthapuram Pullampara Gram Panchayat with spring project: