nilambur-municipality-provides-fled-light-staadium-for-girls

TOPICS COVERED

പെൺകുട്ടികൾക്കായി ഫ്ലെഡ് ലിറ്റ് ഫുട്ബോൾ മൈതാനമൊരുക്കി നിലമ്പൂർ നഗരസഭ.സംസ്ഥാന സർക്കാരിന്റെ കിക്ക് ഓഫ്‌ പദ്ധതിയിലൂടെ വർഷങ്ങളായി വനിതാ കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയാണ് നഗരസഭ. കിക്ക് ഓഫിന് പുറമെ മാലിന്യ സംസ്കരണത്തിലും, പൊതുജന ആരോഗ്യത്തിലും ഉള്‍പ്പെടെ ഒട്ടേറെ പുതു മാതൃകകള്‍ സൃഷ്ടിച്ചിട്ടുണ്ട് നിലമ്പൂര്‍ നഗരസഭ. 

 

കാല്‍പ്പന്തിനെ നെഞ്ചോട് ചേര്‍ക്കുന്ന മലപ്പുറത്തിന്‍റെ ആവേശത്തിനൊപ്പം കുതിക്കുകയാണിവര്‍.പെണ്‍കുട്ടികളിലേക്ക് ഫുട്ബോള്‍ കമ്പം പടര്‍ത്താന്‍ കൂടിയാണ് പരിശീലനം.രാത്രി ഫുട്ബോള്‍  പരിശീലനം നല്‍കാനാണ് കിക്ക് ഓഫ് പദ്ധതിയുടെ ഭാഗമായി ഫ്ലഡ് ലിറ്റ് സ്റ്റേഡിയം നഗരസഭ നിര്‍മിച്ച് നല്‍കിയത്. രാത്രി ഈ പരിശീലനം കാണാന്‍ പെണ്‍കുട്ടികളുടെ കുടുംബങ്ങളടക്കം മൈതാനം നിറയും.പിന്നിലാക്കപ്പെടാതെ പെൺകുട്ടികളെ കായിക ലോകത്ത് സജീവമാക്കുകയാണ് ലക്ഷം.

വയോജന പരിപാലനത്തിലും നഗരസഭയുടെ ആശയങ്ങള്‍ വ്യത്യസ്തമാണ്. വയോജനജനങ്ങള്‍ക്കാണ് മികച്ച ലൈബ്രറിയും സജ്ജമാണ്. 

നാടിനെ ചേർത്ത് പിടിക്കാൻ വേറെയും പദ്ധതികൾ നടപ്പാക്കുന്നുണ്ട്. മാലിന്യ മുക്ത നഗരത്തിനായി നഗരസഭ പരിധിയിലെങ്ങും സി.സി.ടി,വി കണ്ണുകൾ സർവ്വ സജ്ജമാണ്.

Google News Logo Follow Us on Google News

ENGLISH SUMMARY:

Nilambur Municipality provides Fled light football field for girls