ശബരിമലയിലെത്തുന്ന ഭക്തരെ പതിനെട്ടാംപടി കയറ്റാന്‍ ഒരേസമയം ജോലിചെയ്യുന്നത് 135 പൊലീസുകാര്‍. കുഞ്ഞുങ്ങളേയും പ്രായംകൂടിയവരേയും പലപ്പോഴും എടുത്താണ് കൊടിമരചുവട്ടിലേക്ക് പലപ്പോഴും പൊലീസുകാര്‍ എത്തിക്കുന്നത്.
ഏറ്റവും ആയാസകരമായ ജോലിയാണ് പതിനെട്ടാംപടിയിലേത്. ഇരുന്നും നിന്നുമാണ് പൊലീസുകാര്‍ പതിനെട്ടാംപടികയറാന്‍ പൊലീസുകാര്‍ ഭക്തരെ സഹായിക്കുന്നത്. മിനുട്ടില്‍ കയറുന്ന 35 പേര്‍ എന്നത് എണ്ണത്തില്‍ കുറഞ്ഞാല്‍ പതിനെട്ടാംപടിക്കു മുന്നിലുള്ള കാത്തുനില്‍പും കൂടും. അതുകൊണ്ടു തന്നെ മികച്ച കായികശേഷിയുള്ളവരെയാണ് പതിനെട്ടാംപടിയിലെ സേവനങ്ങള്‍ക്കായി നിയോഗിക്കുന്നത്. ഓരോ 10 മിനുട് കഴിയുമ്പോഴും അടുത്ത 15 പേര്‍ ഊഴം കാത്തു നില്‍ക്കും. പടികയററത്തിനു തടസം വരാത്തവണ്ണമാണ് അടുത്ത ബാച്ച് കയറുന്നതു നിലവിലുള്ള 15 പേര്‍ മാറുകയും ചെയ്യു്നനത്.
നേരത്തെ 20 മിനിടിലൊരിക്കലായിരുന്നു 15 പേര്‍ മാറുന്നത്. പൊലീസുകാര്‍ തളര്‍ന്നു പോകുന്നതുകാരണം കയറുന്ന ആളിന്‍റെ എണ്ണവും കുറഞ്ഞു. ഇതോടെയാണ് 20 മിനുട് എന്നത് 15 മിനുട് ആക്കി മാറ്റിയത്.