ചെണ്ടയുടെ താളവും ഫ്യൂഷന്‍ ചുവടുകളുമായി സ്വരലയം ശിങ്കാരിമേളം ടീം കൊട്ടികയറിയത് ജീവിതവിജയത്തിലേക്ക്. കോഴിക്കോട് പറമ്പില്‍ ബസാറിലെ ഈ പെണ്‍സംഘം 13 വര്‍ഷം കൊണ്ട് നേടിയത് മൂന്നരകോടിയിലേറെ വരുമാനം. കുരുവട്ടൂര്‍ പഞ്ചായത്തില്‍ 2011 ല്‍ ആരംഭിച്ച പദ്ധതിയാണ് വനിതകള്‍ക്ക് കലയ്ക്കൊപ്പം വരുമാനമാര്‍ഗം കൂടിയായത്.
ഒരാള്‍ക്ക് ഒരുമാസം 15,000രൂപ വരെയാണ് വരുമാനം ലഭിക്കുന്നത്. പതിനഞ്ചുകാരി മുതല്‍ 60 വയസുള്ളവര്‍ വരെ ടീമിലുണ്ടെന്നതാണ് പ്രത്യേകത. 1500 വേദികളിലാണ് ശിങ്കാരിമേളം അവതരിപ്പിച്ചത്. തുടര്‍ച്ചയായി 6 വര്‍ഷം സംസ്ഥാന കുടുംബശ്രീ മിഷന്‍ പുരസ്കാരം നേടിയതും ഇവരുടെ നേട്ടമാണ്. കുരുവട്ടൂര്‍ പഞ്ചായത്ത് 17–ാം വാര്‍ഡില്‍ തുടങ്ങിയ സംരംഭമാണിത്.