മലകയറുന്നവര്‍ക്ക് വേദന കലശലയാല്‍ ഇന്‍സ്റ്റന്‍ഡ് റിലീഫുമായി ഫിസിയോ തെറപ്പി സെന്‍റര്‍. ദിനംപ്രതി 300 ലേറെപ്പേരാണ് നടപ്പന്തലിലും, മരക്കൂട്ടത്തിലുമായി പ്രവര്‍ത്തിക്കുന്ന സെന്‍ററിലെത്തുന്നത്. ആധുനിക തെറാപ്പിക്കു വരെ സൗകര്യങ്ങള്‍ സെന്‍ററുകളിലുണ്ട്.
ചെറുപ്പക്കാരോ മധ്യവയ്സകരോ എന്നല്ല കുത്തനെയുള്ള മലകയറിയെത്തുന്നവരില്‍ മസിലു പിടുത്തം അടക്കമുള്ളവ സര്‍വസാധാരണമാണ്. പലപ്പോഴും സ്ട്രെ്ച്ചറിലൊക്കെയാണ് ഇങ്ങനെയുള്ളവരെ ഫിസിയോ തെറാപ്പി സെന്‍ററിലെത്തിക്കുന്നത്. ഭൂരിഭാഗം പേരും ആശ്വാസവുമായാണ് മടങ്ങുന്നത്. മസിലുപിടുത്തത്തിനുള്ള തെറാപ്പി ചികില്‍സ മുതല്‍ കഴുത്തു വേദന വരെയുള്ള അല്‍ട്രാസോണിക് ചികില്‍സ വരെ ഇവിടെ കിട്ടുന്നു.ഗ്രൗണ്ട് ഫിസിയോ രീതികളായ സ്ട്രെച്ചിങ്ങ്,മയോഫേഷ്യല്‍ റിലീസിങ്,മസില്‍ എനര്‍ജി ടെക്നിക്കുകള്‍ എന്നിവയും നല്‍കുന്നുണ്ട്. ദിനംപ്രതിയെത്തുന്നത് മൂന്നൂറിപ്പേരാണ്. പലര്‍ക്കും തെറാപ്പി ചികില്‍സ സന്നിധാനത്തുള്ളതായി അറിവില്ലാത്തതുകൊണ്ടു തന്നെ ദേവസ്വം ബോര്‍ഡ് ഇക്കാര്യം ഉച്ചഭാഷിണിയിലൂടെ ഭക്തരെ അറിയിക്കുന്നുണ്ട്.
സംസ്ഥാനകത്തും പുറത്തും നിന്നുള്ള ഫിസിയോതെറാപ്പിസ്റ്റുകളാണ് സെന്‍റുകളിലുള്ളത്. ഇവിടെയെത്തുന്ന ഭക്തരുടെ എണ്ണം കൂടിയതോടെ വരും വര്‍ഷങ്ങളില്‍ നിലവിലെ രണ്ടു സെന്‍റുകള്‍ എന്നത് വര്‍ധിപ്പിക്കാനാണ് തീരുമാനം.