മണ്ഡലകാലം തുടങ്ങിയതിനു ശേഷം ശബരിമലയില്‍ നിന്ന് ഇതു വരെ നീക്കം ചെയ്തത് 1,700 ലോഡ് മാലിന്യം. ദിവസം 35 ലോഡ് മാലിന്യമാണ് സന്നിധാനത്ത് നിന്നുമാത്രം നീക്കം ചെയ്യുന്നത്. ശബരിമലയെ ക്രിസ്റ്റല്‍ ക്ലിയര്‍ ആക്കുന്നത് ആയിരം വിശുദ്ധിസേനാംഗങ്ങള്‍ ആണ്.
ഇടതടവില്ലാതെയുള്ള മാലിന്യം നീക്കമാണ് ശബരിമലയെ ക്ലീന്‍ ആക്കി നിര്‍ത്തുന്നത്. 24 മണിക്കൂറും ഒരേപോലെ വിശുദ്ധി സേനാംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഇവര്‍ക്കു പിന്തുണയുമായി ദേവസ്വം ബോര്‍ഡിന്‍റെ പവിത്രം ശബരിമലയും കൈകോര്‍ക്കുന്നു. ഓരോ മണിക്കൂറില്‍ തിരുമുറ്റവും നടപന്തലും മാളികപ്പുറവും വൃത്തിയാക്കുന്നുണ്ട്. ഇതിനെ സദാ നിരീക്ഷിക്കാന്‍ മറ്റൊരു സംഘം. 24 ലോഡ് മാലിന്യമാണ് പ്രതിദിനം സംസ്കരിക്കുന്നത്. പ്ലാസ്റ്റിക് ശുചിത്വ മിഷനുമായി ചേര്‍ന്നാണ് മാറ്റുന്നത്. മണിക്കൂറില്‍ 700 കിലോയാണ് ഇന്‍സിനേറ്ററിന്‍റെ സംസ്കരണ ശേഷി. ശബരിമലയിലെ കൂടാതെ പമ്പയിലും, ചാലക്കയ്തതും, അപ്പാച്ചിമേട്ടിലും ഒക്കെ പ്രത്യേക സേനാംഗങ്ങള്‍ ഉണ്ട്.
പത്തനംതിട്ട കലക്ടറുടെ നേതൃത്വത്തിലുള്ള ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയിലെ സന്നദ്ധ പ്രവര്‍ത്തകരാണ് വിശുദ്ധിസേനാംഗങ്ങള്‍. അഞ്ചു ട്രാക്ടറുകളിലായാണ് മാലിന്യം സംസ്കരണത്തിനെത്തിക്കുന്നത്.