കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ് സംഘട്ടന ചിത്രീകരണത്തിൽ പങ്കെടുത്ത ഓർമ്മയുമായി നടൻ സുധീറും അമ്മയുടെ രോഗമുക്തിയുടെ അനുഭവം പറഞ്ഞ് നടി സ്മിനു സിജോയും. കാൻസർ ദിനത്തിൽ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രി സംഘടിപ്പിച്ച കാൻസർ മുക്തരുടെ കൂട്ടായ്മയിൽ പങ്കെടുക്കുകയായിരുന്നു ഇരുവരും.
അമ്മ ജീവിതത്തിലേക്ക് ആരോഗ്യത്തോടെ തിരിച്ചുവന്ന ചികിൽസയുടെ അനുഭവമാണ് നടി സ്മിനു സിജോ പങ്കു വച്ചത്. മുള്ളെടുക്കുന്ന ലാഘവത്തോടെ അമ്മയുടെ രോഗത്തെ ഡോക്ടർമാർ പിഴുതെടുത്തു.
കോളൻ കാൻസർ ശസ്ത്രക്രിയ കഴിഞ്ഞ് ദിവസങ്ങൾക്കകം തെലുങ്ക് സിനിമയുടെ സംഘട്ടന ചിത്രീകരണത്തിൽ പങ്കെടുത്ത ആത്മവിശ്വാസത്തെക്കുറിച്ചാണ് നടൻ സുധീർ സുകുമാരൻ പറഞ്ഞത്. മാരക അസുഖം എന്ന് ചിന്തിക്കാതെയാണ് രോഗത്തെ നേരിട്ടത്.
കുടുംബത്തിലേക്ക് കാൻസർ കടന്നു വന്നതിനെ കുറിച്ചാണ് ഉദ്ഘാടകനായ ഫാദർ സിജോ പന്തപ്പള്ളിൽ പറഞ്ഞത്.സംസ്ഥാന സർക്കാരിൻ്റെ കാൻസർ ബോധവൽക്കരണത്തിൽ ബിലീവേഴ്സ് ആശുപത്രിയും ചേരും
ആശുപത്രി ഡയറക്ടർ ജോർജ് ചാണ്ടി മറ്റീത്ര, മെഡിക്കൽ സൂപ്രണ്ട് ഡോ.ജോംസി ജോർജ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മനോരമ ന്യൂസിന്റെ കേരള കാൻ ദൗത്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മറികടന്നവർ വഴി കാട്ടുന്ന പുതിയ സാമൂഹിക ദൗത്യം ഹോപ് സർക്കിളിനും തുടക്കമായി.ബിലീവേഴ്സ് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാർഥികൾ ഫ്ലാഷ് മൊബും അവതരിപ്പിച്ചു.