വൻകുടലിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയാണ് കോളൻ കാന്‍സര്‍ അഥവാ മലാശയത്തിലെ കാന്‍സര്‍ എന്ന് പറയുന്നത്. ഇന്ത്യയില്‍ തന്നെ കേരളത്തില്‍ ആണ് മലാശയത്തിലെ കാന്‍സര്‍ കൂടുതലായി കാണപ്പെടുന്നത്. എന്നാല്‍ മില്ലേനിയൽസ്, ജെൻസി തലമുറകളിൽ ഇത്തരം കാൻസർ സാധ്യത കൂടുതലെന്ന് പഠനങ്ങള്‍ പറയുന്നു. മനോരമന്യൂസ് സാമൂഹിക പ്രതിബദ്ധത ദൗത്യം കേരള കാന്‍ ഒന്‍പതാം പതിപ്പിന്‍റെ ഭാഗമായി കാന്‍സറുമായി ബന്ധപ്പെട്ട പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ബിലീവേഴ്സ് മെഡിക്കല്‍ കോളജിലെ ഗാസ്ട്രോ ഇന്‍റസ്റ്റൈനല്‍ ഓങ്കോ സര്‍ജന്‍ ഡോക്ടര് സുജിത്ത് ഫിലിപ്പ് മറുപടി പറയുന്നു.