pv-anwar

TAGS

പി.വി അന്‍വർ എം.എൽ.എയ്ക്കെതിരെ  ഡി.ജി.പിയ്ക്ക് നൽകിയ പരാതിയും മുക്കി. കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ എം.എൽ.എയുടെ  പാർക്കിലെ നിയമ ലംഘനങ്ങളെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  വിജിലൻസ് ഡയറക്ടർക്ക്  നൽകിയ പരാതിയിലാണ് മൂന്നുമാസമായിട്ടും  തുടർനടപടിയുണ്ടാകാത്തത്.

 

കൂടരഞ്ഞി പഞ്ചായത്തിലെ  പി.വി.അൻവറിന്റെ പാർക്ക് പ്രവർത്തിക്കുന്നത് നിയമങ്ങൾ അട്ടിമറിച്ചാണെന്നും ഇതിന് ഉദ്യോഗസ്ഥ പിന്തുണയുണ്ടെന്നുമാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത്. പാർക്കിന് സമീപം താമസിക്കുന്ന  കെ.വി ജിജു  ഓഗസ്റ്റ് മൂന്നിനാണ് പരാതി നൽകിയത്. കലക്ടർ, ജില്ല ജിയോളജിസ്്റ്റ്, ഫയർ ഫോഴ്സ് ഓഫീസർ . 

 

ഡി.എഫ്.ഓ, കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി എന്നിവരാണ് അൻവറിനും ഭാര്യക്കും കൂടെ കേസിലെ എതിർകക്ഷികൾ.   പാർക്ക്  പ്രവര്‍ത്തിക്കുന്നത് പഞ്ചായത്തിൽ നിന്നും നേടിയ  കാലാവധി തീർന്ന താൽകാലി അനുമതിയുടെ മറവിലാണ്. അനുമതിയില്ലാതെ പാർക്കിനകത്ത് ഹോട്ടൽ പ്രവർത്തിക്കുന്നുമുണ്ട്. ഒപ്പം ഫയർഫോഴ്സിന്റേയോ  ആരോഗ്യവകുപ്പിന്റെയോ അനുമതികളുമില്ല. പാർക്കിൽ  ടിക്കറ്റ് വച്ച് സന്ദർശകരിൽ നിന്നും പണം പിരിക്കുന്നുണ്ട്. 

 

ഈ നിയമ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വിവിധ സർക്കാർ വകുപ്പുകളുടെ ഒത്താശയുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണെന്നുമാണ്  പരാതി. പരാതി സ്വീകരിച്ച് മൂന്നു മാസമായിട്ടും പരാതിക്കാരന്റെ മൊഴിയെടുക്കാൻ പോലും വിജിലിൻസ് തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിൽ  കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പരാതിക്കാരൻ