pv-anwar-withdrawn-dmk-cand

പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണയെന്ന് പി.വി അന്‍വര്‍. കോണ്‍ഗ്രസ് വ്യക്തിപരമായി  അപമാനിച്ചതെല്ലാം സഹിക്കുന്നുവെന്ന് പി.വി.അന്‍വര്‍. പാലക്കാട്ട് നടന്ന ഡി.എം.കെ കണ്‍വന്‍ഷനിലാണ് അന്‍വറിന്റെ പ്രഖ്യാപനം.

 

കോണ്‍ഗ്രസ് നേതാക്കളുടെ വലിപ്പം കണ്ടിട്ടല്ല പിന്തുണയ്ക്കുന്നത്. രണ്ട് ദിവസം മുന്‍പ് അപമാനിക്കപ്പെട്ടിട്ടും അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ വ്യക്തമാക്കി. എം.എം മിന്‍ഹാജിനെയാണ് ഡി.എം.കെ പാലക്കാട്ടെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നത്.  

ENGLISH SUMMARY:

Anwar withdraws Palakkad candidate; Support for Rahul Mamkootathil