ജീവിതം കടപുഴക്കിയ പ്രളയം പിന്നിട്ട് രണ്ടാഴ്ചയായിട്ടും റാന്നിയും പരിസരപ്രദേശങ്ങളും ഒറ്റപ്പെട്ട നിലയില്‍.  കുടിവെള്ളവും, ബാങ്കും, എ.ടി.എമ്മും, സര്‍ക്കാര്‍ ഓഫീസുകളും, കടകളും, പെട്രോള്‍ പമ്പും  പ്രവര്‍ത്തനക്ഷമം ആയിട്ടില്ല.

നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ റാന്നിയിലെ ആളുകള്‍ ആശ്രയിക്കുന്നത് എരുമേലി, കാഞ്ഞിരപ്പള്ളി, പത്തനംതിട്ട നഗരങ്ങളെയാണ്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വാസയോഗ്യമാകാന്‍ ഇനിയും സമയമെടുക്കും.