amma-post

TAGS

കോവി‍‍ഡ്–19 ആശങ്കയിലാണ് കേരളം. ഈ മഹാമാരിയിൽ നിന്നും കേരളത്തെ രക്ഷിക്കുന്നതിനായി സർക്കാരും മറ്റുമേഖലയിൽ പ്രവർത്തിക്കുന്നവരും അഹോരാത്രം പരിശ്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. സോഷ്യൽ മീഡിയയിലൂടെയും മറ്റും ബോധവത്കരണവും സജീവമാണ്. നാരി ശക്തി പുരസ്കാരത്തിന് അർഹയായ കാർത്ത്യായനി അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവച്ച വിഡിയോ ഒന്നരലക്ഷത്തോളം പേരാണ് കണ്ടത്. 

'കൊറോണ കാലമാ. പുറത്തു പോയി വരുന്നവർ കയ്യും കാലും സോപ്പിട്ടു കഴുകിയേ അകത്തു കയറാവൂ. കൈ സോപ്പിട്ടുകഴുകിയേ കുഞ്ഞുങ്ങളെ എടുക്കാവൂ. എന്നെ പോലെയുള്ളവർ കൂട്ടംകൂടി ഇരിക്കരുത്. വിദേശത്തു നിന്ന് വരുന്നവർ 14 ദിവസമെങ്കിലും വീട്ടിനുള്ളിൽ കഴിയണം. എല്ലാവരുടെ അവരവരുടെ ആരോഗ്യം ശ്രദ്ധിക്കണം.' കാര്‍ത്ത്യായനി അമ്മ വിഡിയയോയിൽ പറയുന്നു'. 

'നാരിശക്തി അവാർഡ് ജേതാവായ കാർത്ത്യായനി അമ്മയ്ക്ക് അറിയുന്ന ഈ കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ? ഈ അമ്മ പറയുന്നത് കേൾക്കൂ, കോവിഡിനെ നമുക്ക് ഒരുമിച്ചു പ്രതിരോധിക്കാം.' എന്ന കുറിപ്പോടെയാണ് മുഖ്യമന്ത്രി വിഡിയോ പങ്കുവച്ചത്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.