TAGS

ഓണക്കാലമായിട്ടും സംസ്ഥാനത്തെ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ആരവങ്ങളില്ല. മാസങ്ങളായി മനുഷ്യന്റെ കടന്നു കയറ്റമില്ലാത്തതിനാല്‍ പ്രകൃതി അതിന്റെ സ്വഭാവികത വീണ്ടെടുക്കുകയും ചെയ്തു. കൊല്ലം ആര്യങ്കാവിലെ പാലരുവി വെള്ളച്ചാട്ടം കാണാം.

പാലരുവി നിറഞ്ഞ് ഒഴുകുകയാണ്. ഒറ്റയ്ക്ക്. കാഴ്ച്ചക്കാര്‍ ആരുമില്ലാതെ. ജൂണിലാണ് സീസണ്‍ തുടങ്ങേണ്ടിയിരുന്നത്. പക്ഷേ കോവിഡ് മൂലം ഓഗസ്റ്റിലും സന്ദര്‍ശകര്‍ക്ക് പ്രവേശനമില്ല. 

പാലരുവി അടഞ്ഞു കിടക്കുന്നത് നാട്ടുകാരെ പോലെ തന്നെ സര്‍ക്കാരിനും വലിയ നഷ്ടമാണ്. തിരക്കുള്ള ദിവസങ്ങളില്‍ ഒരു ലക്ഷത്തിന് മുകളിലായിരുന്നു ടിക്കറ്റ് വില്‍പനയിലൂെട മാത്രം ലഭിക്കുന്ന വരുമാനം.