കലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന അധ്യാപകരുടെയും പ്രതിസന്ധി തുടരുകയാണ്. കോവിഡ് കാലത്തെ അതിജീവിക്കാന്‍ സര്‍ഗാത്മകമായ പല വഴികളും ഈ മേഖലയിലുള്ളവര്‍ തേടുന്നുണ്ട്. ഒാണ്‍ലൈനിലൂടെ കുട്ടികളെ ആസ്വാദ്യകരമായ രീതിയില്‍ ചിത്രംവര അഭ്യസിപ്പിക്കുകയാണ് എടവണ്ണ സ്വദേശിയായ അജയ് സാഗ.

കഴിഞ്ഞ രണ്ടു വര്‍ഷമായി എടവണ്ണ സ്വദേശി അജയ് സാഗയുടെ കലാജീവിതവും ഏറെക്കുറെ നിശ്ചലാവസ്ഥയിലായിരുന്നു. വരുമാനവും നിലച്ചു. ചിത്രംവര ഒാണ്‍ലൈനിലൂടെ പഠിപ്പിക്കാനാകുമോ എന്ന സംശയം പലര്‍ക്കുമുണ്ടായിരുന്നു. എന്നാല്‍ പഠിപ്പിക്കുന്ന രീതിയിലൂടെ ഇത് ഭംഗിയായി മറികടക്കാനായി

കഥ പറഞ്ഞും ചൊല്ലിയുമൊക്കെയാണ് വരകള്‍ കുട്ടികളിലേക്ക് എത്തിക്കുന്നത്. വാട്സ് ആപ്പിലൂടെ നാല്‍പതോളം കുട്ടികള്‍ ചിത്രരചന അഭ്യസിക്കുന്നുണ്ട്. നല്ലൊരു ഫോട്ടോഗ്രാഫര്‍ കൂടിയായ അജയ് സാഗ കാടോരം എന്ന സിനിമയില്‍ മുഖ്യവേഷവും ചെയ്തിട്ടുണ്ട്.