kochi-acciddent

TAGS

കൊച്ചി: ഇടപ്പള്ളി പള്ളിക്കു മുന്നിൽ അമിതവേഗതയിലെത്തിയ സ്വകാര്യബസ് സ്കൂട്ടർ യാത്രക്കാരിയെയും മകളെയും ഇടിച്ചുവീഴ്ത്തി. ഇടപ്പള്ളി സ്വദേശിനി ബീന വർഗീസ് (52) തൽക്ഷണം മരിച്ചു. പരുക്കേറ്റ മകളെ ആശുപത്രിയിലേക്കു മാറ്റി. ഇന്നു വൈകുന്നേരം 7 ഓടെയാണ് അപകടം. ഫോർട്ട്കൊച്ചി -ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബാദുഷ ബസാണ് അപകടമുണ്ടാക്കിയത്. ബസുകൾ തമ്മിലുള്ള മത്സരയോട്ടമാണ് അപകടകാരണമെന്നു ദൃക്സാക്ഷികൾ പറയുന്നു

 

Accident in kochi, one dead