മലപ്പുറം എടപ്പാളിൽ തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ബൈക്കിൽ നിന്നു വീണ യുവാവ് കാറിടിച്ച് മരിച്ചു. എടപ്പാൾ കോലൊളമ്പ് വല്യാട് സ്വദേശി 31 വയസുകാരൻ വിപിൻദാസ് ആണ് മരിച്ചത് . തുയ്യത്ത് വച്ച് നായയെ ഇടിച്ചു മറിഞ്ഞ യുവാവിനെ പൊന്നാനി ഭാഗത്തേക്ക് അതിവേഗം പോവുകയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായി അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയിൽ റോഡിൽ കിടന്ന വിപിൻ ദാസിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടയർ കടയിൽ ജോലി ചെയ്യുന്ന യുവാവ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച രാത്രി 8 നാണ് അപകടമുണ്ടായത്.