ലഹരിയില്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ചയാള്‍ ലോക്കപ്പിന് അകത്തായതോടെ കരഞ്ഞു കാലുപിടിച്ചു. മലപ്പുറം വേങ്ങര ബസ് സ്റ്റാന്‍ഡ് പരിസരത്തുവച്ചാണ് ലഹരി കേസുകളിലെ സ്ഥിരം പ്രതിയായ മധു മദ്യക്കുപ്പി കയ്യില്‍ പിടിച്ച് സ്ഥലം സിഐ അടക്കമുളള ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചത്.
വേങ്ങര ബസ് സ്റ്റാന്‍ഡില്‍ ഒട്ടേറെ പേര്‍ നോക്കി നില്‍ക്കുബോഴാണ് കയ്യില്‍ ബീയര്‍ കുപ്പിയും ഏന്തിയുളള ഈ വെല്ലുവിളി. സിഐ രാഷ്ട്രീയക്കാരുടെ ചട്ടുകമാണന്നും ഉദ്യോഗസ്ഥന് തന്‍റെ മുന്നിലേക്ക് വരാന്‍ ധൈര്യമില്ലെന്നുമെല്ലാം വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു.
ലഹരി ഇറങ്ങിയതിനൊപ്പം പൊലീസ് പിടി വീണതോടെ ആദ്യം പറഞ്ഞതെല്ലാം പ്രതി മധു മറന്നു. വളരെ അനുസരണയോടെ ലോക്കപ്പിലേക്ക് നടന്നു. പൊലീസിനെ വെല്ലുവിളിച്ച കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ ഒാര്‍മിപ്പിച്ചപ്പോള്‍ കയ്യബന്ധം പറ്റിയതാണന്നും മാപ്പാക്കണമെന്നും പ്രതിയുടെ അപേക്ഷ. ലഹരി വില്‍പ്പന സജീവമായ പ്രദേശത്ത് മധു അടക്കമുളള പ്രതികള്‍ പൊലീസിന് പതിവ് തലവേദനയാണ്. മധുവിനെതിരെ നേരത്തേയും കേസുകളുണ്ട്.