സംഗീത നാടക അക്കാദമി ചെയർമാനായി ചെണ്ട വിദ്വാന്‍ മട്ടന്നൂർ ശങ്കരൻകുട്ടി  ചുമതലയേറ്റു. ചരിത്രത്തിൽ ആദ്യമായാണ് സംഗീത നാടക അക്കാദമിയുടെ അമരത്തേക്ക് മേള വിദഗ്ധൻ ചെയർമാനായി എത്തുന്നത്. 

 

സംഗീത നാടക അക്കാദമിയുടെ ഭരണസമിതി അംഗങ്ങൾ ചുമതലയേറ്റത് പാട്ടിന്റെയും മേളത്തിന്റെയും അകമ്പടിയോടെയായിരുന്നു. ചെയർമാനായി മേളവിദഗ്ധൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ . സെക്രട്ടറിയായി കരിവള്ളൂർ മുരളി. വൈസ് ചെയർപേഴ്സണായി ഗായിക പുഷ്പവതി .  പുതിയ ഭരണസമിതി അംഗങ്ങളെ വരവേൽക്കാൻ കലാ രംഗത്ത് നിന്ന് നിരവധി പേരാണ് സംഗീത നാടക അക്കാദമിയിൽ എത്തിയത്. മട്ടന്നൂരിന് ആശംസ അർപ്പിച്ച് സംഗീതസംവിധായകൻ ഔസേപ്പച്ചൻ ഗാനം ആലപിച്ചു. മേള പ്രമാണിമാരായ പെരുവനം കുട്ടന്മാരാർ , കിഴക്കോട്ട് അനിയന്മാരാണ് തുടങ്ങി ഒട്ടേറെ പ്രമുഖ വ്യക്തികളും സ്ഥാനമേൽക്കുന്നതിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. 

 

Mattannur take charge of Kerala Sangeetha Natak Akademi