തലസ്ഥാനത്തെ ക്രിസ്മസ് രാവുകള്‍ക്ക് സ്വര്‍ണവര്‍ണം പകര്‍ന്ന് വൈദ്യുത ദീപാലങ്കാരം. എല്‍.എം.എസ് മുതല്‍ വെള്ളയമ്പലം വരെ നിറയുന്ന ദീപങ്ങള്‍ കുട്ടികളുടെ മാത്രമല്ല മുതിര്‍ന്നവരുടെ മനസും നിറയ്ക്കുന്നു. 

തിരുവനന്തപുരം നഗരത്തിലെ പ്രധാന ഉല്‍സവകേന്ദ്രമായ ഈ വീഥിയില്‍ മുമ്പ് അനുഭവിച്ചിട്ടില്ലാത്ത കാഴ്ചകളാണ് ഇത്തവണ. എല്‍.എം.എസ്. ജംക്‌ഷനില്‍ നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയതുകണ്ടുകൊണ്ട് തുടങ്ങാം. കനക്കുന്ന് കനകപ്രഭയിലാണ്. നിയന്ത്രണങ്ങളുടെ രണ്ടുവര്‍ഷത്തിനുശേഷം തുറന്നാസ്വദിക്കാന്‍ കിട്ടിയ അവസരം സന്തോഷത്തോടെ ഏറ്റെടുക്കുകയാണ് യുവാക്കള്‍.

കനകക്കുന്നിനു മുന്നില്‍ റെയില്‍ ഡിയറുകള്‍ വലിക്കുന്ന ക്രിസ്തുമസ് പപ്പായുടെ മഞ്ഞുവണ്ടിക്കു മുന്നില്‍ നിന്ന് ഫൊട്ടോയെടുക്കാനും വന്‍ തിരക്കാണ്. കുടുംബസമേതമാണ് പലരും എത്തുന്നത്. നഗരവസന്തം പുഷ്പമേളയുടെ ഭാഗമായാണ് വൈദ്യുത ദീപാലങ്കാരങ്ങള്‍. മേളയില്‍ രാവിലെ 10 മുതല്‍ രാത്രി 12 മണിവരെ പ്രവേശനം അനുവദിക്കും. രാത്രി ഒരു മണിവരെ പ്രദര്‍ശനം നീണ്ടു നില്‍ക്കും.