തലസ്ഥാനത്തെ കലാപൂരത്തിൽ രണ്ടാം ദിനം വൈകിട്ടോടെ അടുക്കുമ്പോൾ കണ്ണൂർ മുന്നേറ്റം തുടരുകയാണ്. ആളും ആരവുമായി കലാവൈബവത്തിൻ്റെ രണ്ടാo നാൾ. ഒപ്പനയും മോഹിനിയാട്ടവും നാടോടി നൃത്തവും തിരുവാതിര കളിയുമുൾപ്പെടെ ഗ്ലാമർ ഇനങ്ങളാണ് സദസ് നിറച്ചത്. സമകാലിക വിഷയങ്ങൾ  അരങ്ങിലെത്തിച്ച നാടക മത്സരം കാണാൻ ടാഗോർ തിയേറ്ററിലേയ്ക്ക് ജനം ഒഴുകിയെത്തി. കലാ പൂരം രണ്ടാം ദിവസം അവസാനത്തോടടുക്കുമ്പോൾ 92 ഇനങ്ങളുടെ ഫലം പ്രഖ്യാപിച്ചു. 336 പോയിൻ്റുമായി കണ്ണൂരാണ് മുമ്പിൽ . 333 പോയിൻ്റുമായി തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പമുണ്ട് വിഡിയോ കാണാം.

ENGLISH SUMMARY:

State school kalolsavam 2024