gap-road

മൂന്നാറിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ട്ട കേന്ദ്രമായി മാറി ഗ്യാപ്പ് റോഡ്. കൊച്ചി - ധനുഷ്കോടി ദേശീയപാത നവീകരിച്ചതോടെ ഗ്യാപ്പ് റോഡിൽ സഞ്ചാരികളുടെ തിരക്കേറി. തെക്കിന്റെ കശ്മീർ ആയ മൂന്നാറിൽ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു ഇടം. ഗ്യാപ്പ് റോഡിൽ വന്നാൽ മനം മയക്കുന്ന വ്യൂ പോയിന്റാണ്. പച്ചപ്പരവതാനി വിരിച്ച പോലെയാണ് ലോഹാർട്ട് എസ്റ്റേറ്റ്.

മൂന്നാർ- ദേവികുളം റൂട്ടിൽ കൊച്ചി - ധനുഷ്കോടി ദേശീയപാതയിലൂടെ 7 കിലോമീറ്റർ സഞ്ചരിച്ചാൽ ഗ്യാപ്പ് റോഡിൽ എത്താം. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളുടെ പട്ടികയിൽ ഗ്യാപ്പ് റോഡ് കൂടി ഉൾപ്പെട്ടതോടെ കച്ചവട സാധ്യതയും ഏറി. റോഡ് നവീകരിച്ചതോടെയാണ് സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെടാൻ തുടങ്ങിയത്. മധ്യവേനൽ അവധി കഴിയുന്നതുവരെ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ.