വിവാദങ്ങൾക്കിടെ ചങ്ങമ്പുഴയുടെ ഇളയമകൾ ലളിത ചങ്ങമ്പുഴയെ വീട്ടിലെത്തി സന്ദർശിച്ച് യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം.
ചങ്ങമ്പുഴയുടെ പ്രശസ്ത കൃതി ‘വാഴക്കുല’യുടെ രചയിതാവ് വൈലോപ്പിള്ളിയാണെന്ന് ചിന്തയുടെ പിഎച്ച്ഡി ഗവേഷണ പ്രബന്ധത്തിൽ തെറ്റായി ഉൾപ്പെടുത്തിയത് വിവാദമായിരുന്നു. പ്രബന്ധം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലളിത ചങ്ങമ്പുഴയും രംഗത്തെത്തിയിരുന്നു. ഇതിനിടയിലാണ് സന്ദർശനം.
ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടിയാണ് ലളിതാമ്മ സ്വീകരിച്ചതെന്ന് ചിന്ത ഫേസ്ബുക്കിൽ കുറിച്ചു. സന്ദർശനത്തിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്നേഹനിർഭരമായ വാക്കുക്കൾ പറഞ്ഞാണ് യാത്രയയച്ചതെന്നും കുറിപ്പിൽ പറയുന്നു.
chintha jerome visited lalitha changampuzha