jayaramksheerasamgamam

തൃശൂരില്‍ വാദ്യമേളക്കാരനായെത്തി നടന്‍ ജയറാം. സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷീര സംഗമമായിരുന്നു വേദി. പൂരനാട്ടില്‍ പതിവിലും ഊര്‍ജത്തോടെ ജയറാം കൊട്ടി തുടങ്ങിയപ്പോള്‍, കൊമ്പും കുഴലും ചെണ്ടയും വിസ്മയമായ വേദിയില്‍ താരത്തോടൊപ്പം വേദി ഒന്നടങ്കം അലിഞ്ഞു. താളമെടുത്ത് മന്ത്രി ചിഞ്ചു റാണി അടക്കമുള്ള സദസ്സ്..

 

തൃശൂരിലെത്തിയാല്‍ വാദ്യക്കാരനായല്ലേ പറ്റൂ എന്നാണ് ജയറാമിന്‍റെ കുശലം. ഉദ്ഘാടനത്തിന് ശേഷം വാദ്യ കലാകാരന്മോരോടൊപ്പം അണി നിരന്നു. പിന്നെ മണിക്കൂര്‍ നീണ്ട താള മേളം. തൃശൂര്‍ യൂണിവേഴ്സിറ്റി ഗ്രൗണ്ടില്‍ ഉല്‍സവ പ്രതീതി തീര്‍ത്താണ് ജയറാമും സംഘവും മടങ്ങിയത്. വാദ്യ മേളയോടുള്ള അടങ്ങാത്ത ആവേശത്തെ താരം ഒരിക്കല്‍ കൂടി ഗംഭീരമാക്കി