ഓർമകളുടെ തിരുമുറ്റത്ത് ഏഴാം ചരമവാർഷിക ദിനത്തിൽ ഒ.എൻ.വി സ്മൃതി സായാഹ്നം.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നടന്ന ചടങ്ങിൽ സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ, മാധ്യമ രംഗത്തെ പ്രഗത്ഭർ ഓർമകൾ പങ്കുവെച്ചു. ഒ.എൻ.വി ഏറെക്കാലം അധ്യാപകനായിരുന്ന യൂണിവേഴ്സിറ്റി കോളജിലെ മാവിൻ ചുവട്ടിലായിരുന്നു ഏഴാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിൻ്റെ ഓർമകൾ നിറഞ്ഞ സായാഹ്നം. ഓർമകളുടെ പൊതിക്കെട്ടഴിച്ചത് അടൂർ ഗോപാലകൃഷ്ണനായിരുന്നു
മുൻ സ്പീക്കർ എം.വി ജയകുമാർ, മുൻ മന്ത്രി എം.എം.ഹസൻ, മനോരമ ന്യൂസ് ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, കവി പ്രഭാവർമ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.