subi-suresh

കരള്‍ മാറ്റ ശസ്ത്രക്രിയക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുമ്പോഴാണ് സുബി സുരേഷിന്‍റെ അപ്രതീക്ഷിത വിയോഗം. സുബിയുടെ അടുത്ത ബന്ധുവായ ജിഷയായിരുന്നു കരള്‍ പകുത്തു നല്‍കാന്‍ മുന്നോട്ടെത്തിയത്.  ഉറ്റവളുടെ അപ്രതീക്ഷിത വിയോഗത്തില്‍ തളര്‍ന്നിരിക്കുയാണിവര്‍. 

 

സുബിയുടെ രോഗവിവരം അടുത്ത ബന്ധുക്കളുള്‍പ്പെടെ അറിയുന്നത് രണ്ടാഴ്ച മുന്‍പ് മാത്രം. രോഗം മുര്‍ഛിച്ചതോടെ കരള്‍ മാറ്റി വയ്ക്കുന്നതിനെ കുറിച്ചായി ആലോചനകള്‍. ബന്ധുവായ ജിഷ ദാതാവാകാന്‍ സന്നദ്ധത അറിയിച്ചു. ടെസ്റ്റുകള്‍ പൂര്‍ത്തിയാക്കി ശസ്ത്രക്രിയക്ക് തയാറെടുക്കവെയാണ് സുബിയുടെ അപ്രതീക്ഷിത വിയോഗം. 

 

വേദികളിലും വെള്ളിത്തിരയിലും മാത്രമല്ല ജീവിതത്തിലും മായാത്തൊരു ചിരി സുബി കാത്തുസുക്ഷിച്ചിരുന്നു. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയും ജീവിതത്തിലേക്ക് മടങ്ങിയെത്തുമെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചു. ‌ വരാപ്പുഴയിലെ സുബിയുടെ ‘എന്‍റെ വീട്ടില്‍’ ഇനി അവരുടെ ചിരിയോര്‍മ്മകള്‍ മാത്രം ബാക്കി.