TAGS

വേനല്‍ കനത്തതോടെ കോഴിക്കോട് നഗരത്തില്‍ മണ്‍പാത്രവിപണി സജീവമായി. പാതയോരങ്ങളില്‍ കൂജകളുടെയും ചട്ടികളുടെയും വില്‍പ്പന പൊടിപൊടിക്കുകയാണ്.  വേനല്‍ചൂടില്‍ മണ്ണും മനുഷ്യനും ഒരുപോലെ വെന്തുരുകുമ്പോള്‍ മണ്‍കൂജകള്‍ക്ക് പ്രിയമേറിത്തുടങ്ങി. വ്യത്യസ്ത വലിപ്പത്തിലും ആകൃതിയിലും മണ്‍കൂജകള്‍ നിരത്തുകളില്‍ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു. പൈപ്പുകള്‍ ഘടിപ്പിച്ചവയ്ക്കാണ് ആവശ്യക്കാരേറെ. പാലക്കാട് നിന്നാണ് മണ്‍പാത്രങ്ങള്‍ സംസ്ഥാത്തിന്‍റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തുന്നത്. കൂജകള്‍ക്കൊപ്പം മണ്‍ചട്ടികള്‍ക്കും ഇപ്പോള്‍ ആവശ്യക്കാരേറയാണ്. 

 

With the onset of summer, the pottery market has become active in the city of Kozhikode