Collector
ഒരോ സ്ത്രീ ജീവിതവും ആഘോഷിക്കപ്പെടേണ്ടതാണ്..സ്വപ്നങ്ങള്‍ നേടിയെടുക്കാനുള്ളതാണ്..നേട്ടങ്ങള്‍ ആഘോഷിക്കാനുള്ളതാണ്....നിശ്ചയദാര്‍ഢ്യത്തോടെ കഠിന പ്രയത്നത്തിലൂടെ സ്വപ്നങ്ങളെ കൈ എത്തിപ്പിച്ച 9 പേരാണ് ഇന്ന് നമുക്കൊപ്പം ഉള്ളത്...കേരളത്തിലെ പകുതിയിലേറെ ജില്ലകളും നിയന്ത്രിക്കുന്ന വനിതാ രത്നങ്ങള്‍...നമ്മുടെ വനിതാ കലക്ടര്‍മാര്‍...33% സ്ത്രീ സംവരണം പറയുന്നിടത്ത് നമ്മുടെ അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ 70 ശതമാത്തോളം സ്ത്രീകളാണ്. കാസര്‍കോടു നിന്ന് തുടങ്ങിയാല്‍...കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, വയനാട് എ.ഗീത, പാലക്കാട് ഡോ. എസ്.ചിത്ര, തൃശൂരില്‍ ഹരിതാ വി.കുമാര്‍, എറണാകുളത്ത് ഡോ.രേണുരാജ്, കോട്ടയത്ത് ഡോ. പി.കെ.ജയശ്രീ, ഇടുക്കിയില്‍ ഷീബ ജോര്‍ജ്, പത്തനംതിട്ടയില്‍ ഡോ. ദിവ്യ എസ്. അയ്യര്‍, കൊല്ലത്ത് അഫ്സാന പര്‍വീണ്‍.. വിഡിയോ കാണാം.