രക്ഷാപ്രവര്‍ത്തന മേഖലകളിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് തൃശൂര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍. വനിതാ ദിനത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി രക്ഷാപ്രവര്‍ത്തനത്തിന്‍റെ മാതൃക അവതരിപ്പിച്ചാണ് ഉദ്യോഗസ്ഥര്‍ ഉദ്യമത്തിന് തുടക്കമിട്ടത്. തൃശൂര്‍ ജില്ലാ ഫയര്‍ ആന്‍ഡ് റെസ്ക്യൂ സ്റ്റേഷനില്‍ ഇന്നലെ വനിതകള്‍ക്കുള്ള വിവിധ തരം രക്ഷാപ്രവര്‍ത്തനങ്ങളുടെ അവതരണവും പഠനവും നടത്തി. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ മേഖലകളില്‍ സ്ത്രീകളെ കൂടുതല്‍ പ്രാപ്‌തമാക്കലാണ് ലക്ഷ്യം. രക്ഷാപ്രവര്‍ത്തന മേഖലകളിലേക്ക് കൂടുതല്‍ സ്ത്രീകളെ ആകര്‍ഷിക്കാന്‍ ഇത്തരം അവതരണങ്ങളിലൂടെ സാധിക്കുമെന്നാണ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ പറയുന്നത്.
പരിപാടി തൃശൂര്‍ റൂറല്‍ എസ്.പി ഐശ്വര്യ ഡോണ്‍ഗ്രെ ഉദ്ഘാടനം ചെയ്തു. 50 സിവില്‍ ഡിഫന്‍സ് വോളണ്ടിയര്‍മാര്‍, സെന്‍റ് മേരീസ്, കുട്ടനെല്ലൂര്‍ ഗവ കോളേജ് , സെന്‍റ് തോമസ് കോളേജ് തുടങ്ങിയിവിടങ്ങളില്‍ നിന്നായി 110 ആപത് മിത്ര വോളണ്ടിയര്‍മാരും പങ്കെടുത്തു.