അതിരപ്പിള്ളി കണ്ണൻകുഴിയിൽ കാട്ടാന ആക്രമണം. ഷൂട്ടിങ് സംഘത്തെയാണ് ആന ആക്രമിച്ചത്. ലൊക്കേഷനിലേക്കു പോകുകയായിരുന്നു സംഘം. മുറിവാലന്‍ കൊമ്പന്‍ എന്ന ആനയാണ് ആക്രമിച്ചത്. വാഹനത്തില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു.രണ്ടു പേര്‍ക്ക് പരുക്കേറ്റു. രാവിലെ 6.15 ന് കണ്ണൻ കുഴി ശിവക്ഷേത്രത്തിന് സമീപത്തായിരുന്നു ആക്രമണം. ഇവര്‍ സഞ്ചരിച്ച വാഹനം ആന കുത്തിവലിച്ചു.
ENGLISH SUMMARY:
A wild elephant attack near Kannankuzhi Siva Temple in Athirappilly left two injured as the animal overturned a shooting crew's vehicle.