അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് വീണ്ടും അവസരം നിഷേധിച്ച് സ്പീക്കർ എ എൽ.ഷംസീർ. സർക്കാരിൻ്റെ താൽപര്യം നോക്കി മാത്രം സ്പീക്കർ പ്രവർത്തിക്കുന്നുവെന്ന വിമർശനം പ്രതിപക്ഷം ആവർത്തിച്ചു. മുഖ്യമന്ത്രിയുടെ സമ്മർദത്തിന് വഴങ്ങിയാണ് സ്പീക്കറുടെ നിലപാട് മാറ്റം എന്നും പ്രതിപക്ഷം ആക്ഷേപം ഉയർത്തുന്നു.

ഇതായിരുന്നു സ്പീക്കർ കസേരയിലേക്ക് വന്നപ്പോൾ എ .എൽ .ഷംസീർ സ്വീകരിച്ച നിഷ്പക്ഷ നിലപാട്. കാര്യങ്ങൾ മാറിമറിഞ്ഞത് ലൈഫ്മിഷൻ സംബന്ധിച്ച പ്രശ്നങ്ങൾ പ്രതിപക്ഷം സഭയിൽ ഉയർത്തിയതോടെയാണ്. ക്ഷുഭിതനായ മുഖ്യമന്ത്രി അന്ന് സ്പീക്കറോട് ചോദിച്ചത് ഇതാണ് കാർക്കശ്യമുള്ള മുഖ്യമന്ത്രിയുടെ ഈ ചോദ്യം സ്പീക്കറുടെ നിലപാടുകൾ മാറ്റിമറിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. പ്രതിപക്ഷ യുവനിരയും ഇതു ആവർത്തിക്കുന്നു.

നിരന്തരമായി അടിയന്തര പ്രമേയ നോട്ടിസുകൾക്ക് അവതരണ അനു മതി നിഷേധിക്കപ്പെടുക , ചോദ്യോത്തരവേള സസ്പെൻ്റ് ചെയ്യുക എന്നിവക്ക് ഒപ്പം കക്ഷി നേതാക്കളുടെ യോഗത്തിൽ പോലും സ്പീക്കർ പക്ഷപാതപരമായി നിലപാടെടുക്കുന്നു എന്നാണ് പ്രതിപക്ഷത്തിൻ്റെ പരാതി. ഈ ആഴ്ച സഭാ നടപടികൾ 90 ശതമാനവും തടസപ്പെട്ടതിൻ്റെ ഉത്തരവാദിത്വം പ്രതിപക്ഷ പ്രതിഷേധത്തിൽ മാത്രം ചാരാൻ കഴിയാത്ത നിലയിലാണ് ഭരണപക്ഷത്തിൻ്റെയും ചുവടു പിടിച്ചുള്ള സ്പീക്കറുടെയും നിലപാടുകൾ.