പ്രതിപക്ഷ പ്രതിഷേധം തുടർന്നാലും സഭാ സമ്മേളനം തുടരാൻ സർക്കാർ തീരുമാനിച്ചു. അടിയന്തര പ്രമേയ നോട്ടിസ് അവതരണം , എം എൽ എ മാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുക എന്നിവയിൽ വിട്ടുവീഴ്ച ഇല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. എം.എൽഎമാർക്കെതിരെ പൊലിസ് എടുത്ത കേസുകളിൽ തുടർ നടപടി കൂടുതൽ പരിശോധനകൾക്ക് ശേഷമായിരിക്കും എന്ന് സ്പീക്കർ റൂളിങ്ങിലൂടെ അറിയിച്ചു. 

ചോദ്യോത്തരവേള തുടങ്ങിയതേ പ്രതിപക്ഷത്തിന്റെ പ്രതിഷേധo സഭാതലത്തിൽ ഉയർന്നു. പ്രതിപക്ഷ അവകാശം സംബന്ധിച്ച നിലപാടുകളിൽ മാറ്റമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ചോദ്യോത്തര വേള അരമണിക്കൂർ നടത്താൻ ശ്രമിച്ച ശേഷം സ്പീക്കർ സഭ നിറുത്തി വെച്ചു. കാര്യോപദേശക സമതി ചേർന്നെങ്കിലും പ്രതിപക്ഷം വിട്ടു നിന്നു. തുടർന്ന് സഭ വീണ്ടും ചേർന്നപ്പോൾ സ്പീക്കർ പറഞ്ഞത് ഇതാണ്. റൂളിങ് നൽകിയെങ്കിലും അവ്യക്തകൾ തുടരുന്നു എന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാർ നിലപാട് ന്യായീകരിച്ചത് നിയമ മന്ത്രിയാണ്. സഭയിൽ മുഴുവൻ സമയവും ഉണ്ടായിട്ടും മുഖ്യമന്ത്രി പ്രശ്നങ്ങളെ കുറിച്ച് ഒരക്ഷരം മിണ്ടാത്തതും  സർക്കാർ നിലപാടിന്റെ കാർക്കശ്യം വ്യക്തമാക്കി. ചർച്ചക്ക് സർക്കാർ തയാറാകട്ടെ അതുവരെ സഹകരിക്കില്ല എന്നാണ് പ്രതിപക്ഷം പറയുന്നത്.