TAGS

തൃശൂര്‍ പുത്തുരിലെ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം അവസാനത്തോടെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്കാണ് യാഥാര്‍ത്ഥ്യമാകാനിരിക്കുന്നത്..അന്താരാഷ്ട്ര നിലവാരത്തില്‍ നിര്‍മിച്ച തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം ഡിസംബറോടെ തുറന്നു കൊടുക്കും. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാര്‍ക്ക് എന്ന ഖ്യാതിയോടെയാണ് പദ്ധതി ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്നത്. 363 ഏക്കര്‍ സ്ഥലത്താണ്  പദ്ധതി തയ്യാറാകുന്നത്.

 

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറെകുറെ അന്തിമ ഘട്ടത്തിലെത്തി. തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളിലെ മൃഗങ്ങളെ ജൂലൈയോടെ പാര്‍ക്കിലെത്തിച്ച് തുടങ്ങും. കടുവകളടക്കമുള്ള ജീവികളെ ഏപ്രീല്‍ അവസാനത്തോടെ പാര്‍ക്കിലെത്തിക്കും. മൃഗങ്ങള്‍ക്കായുള്ള കൂടുകള്‍ തയ്യാറാക്കി കഴി‍ഞ്ഞു. ആവാസ വ്യവസ്ഥയ്ക്ക് അനിയോജ്യമായ പാര്‍പ്പിടങ്ങളും ഒരുങ്ങിക്കഴിഞ്ഞു. തൃശൂരിന്‍റെ വലിയ സ്വപ്‌നം ഉടന്‍ പൂവണിയുമെന്ന് മന്ത്രി കെ. രാജന്‍ പറഞ്ഞു. മന്ത്രിയും വനം വകുപ്പ് ഉദ്യോഗസ്ഥരും നിര്‍മാണപുരോഗതി വിലയിരുത്തി. 2003 ലാണ് പുത്തൂരില്‍ സുവോളജിക്കല്‍ പാര്‍ക്കിന് ഭരണാനുമതി ലഭിക്കുന്നത്. 2013 ല്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങി. 20 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാകുന്നത്.