ഭാരതപ്പുഴ കാണാനെത്തിയ കുടുംബത്തിനു സംഭവിച്ച ദാരുണമായ അപകടവാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ചെറുതുരുത്തി പൈങ്കുളം ഭാഗത്താണ് കബീറും ഭാര്യയും രണ്ടു മക്കളും ഇറങ്ങിയത്. പുഴ കാണാനെത്തിയപ്പോള്‍ ഒന്നു കുളിക്കാന്‍ തോന്നിയതാണ് ഈ കുടുംബത്തെ ദാരുണമായ അപകടത്തിലേക്ക് എത്തിച്ചത്. അമ്മയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തിക്കും മുന്‍പ് തന്നെ മരിച്ചു. 

പൈങ്കുളം ഭാഗത്ത് ധാരാളം ചതിക്കുഴികളുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. മണല്‍തിട്ടകളും പലയിടത്തും കാണാം. സ്ഥിരം അപകടമേഖലയായ ഈ സ്ഥലത്തെക്കുറിച്ച് അറിവില്ലാതെ ഇറങ്ങിയതാണ് കുടുംബത്തെ അപകടത്തിലേക്ക് നയിച്ചത്.ആഴം അറിയാനാവാത്ത ചതിക്കുഴിയിലേക്കാണ് അച്ഛനും അമ്മയും രണ്ടു മക്കളും ഇറങ്ങിയത്. ചെറുതുരുത്തി സ്വദേശികളായ കബീര്‍, ഭാര്യ റെഹാന, സെറ, ഹയാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. 

പുഴയിലേക്ക് ഇറങ്ങിയ ഉടന്‍ തന്നെ കുടുംബം മുങ്ങിത്താണുപോയെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. ഉടന്‍ തന്നെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കബീറിന്റെ ഭാര്യയെ മാത്രമാണ് കരയ്ക്കു കയറ്റാനായത്. ഉടന്‍ തന്നെ ഇവരെ ആംബുലന്‍സില്‍ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

നിരവധി മണല്‍ക്കുഴികള്‍ നിറഞ്ഞ മേഖലയായതിനാല്‍ തന്നെ ഈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനവും വെല്ലുവിളി നിറഞ്ഞതാണ്. വെളിച്ചമില്ലാതാകുന്നതോടെ കൂടുതല്‍ പ്രതിസന്ധി നേരിടുകയാണ്. ഈ ഭാഗം അറിയാവുന്ന ആളുകളുടെ സഹായത്താല്‍ കബീറിനെയും മക്കളെയും തേടി പൊലീസും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുകയാണ്. 

The tragic news now emerging is about an accident of a family who came to see the Bharathapuzha river.:

The tragic news now emerging is about an accident of a family who came to see the Bharathapuzha river. Kabir, along with his wife and two children, had arrived at the Painkulam area near Cheruthuruthy. While visiting the river, they felt like taking a dip, which led the family into this heartbreaking tragedy.