തിരുവനന്തപുരം കവടിയാറില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക് നശിച്ച നിലയില്‍. പഴയ പാര്‍ക്ക് പൊളിച്ചുമാറ്റി ഹൈടെക് പാര്‍ക്ക് പണിയുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. എന്നാല്‍ പാര്ക്കിലിപ്പോഴെത്തുന്നത് സാമൂഹ്യവിരുദ്ധര്‍ മാത്രമാണ്. മൂന്ന് വര്‍ഷമായി കവടിയാറിലെ ചില്‍ഡ്രന്‍സ് പാര്ക്കിന് ദുരവസ്ഥയാണ്. കളിക്കോപ്പുകളും ഇരിപ്പിടങ്ങളും തുരുമ്പെടുത്ത നിലയില്‍. അഞ്ചരലക്ഷം രൂപ മുടക്കി 2012 ല്‍ നിര്‍മിച്ച ഷീ ടോയ്ലെറ്റ് പ്രവര്‍ത്തന രഹിതം.
നവീകരണത്തിനായി കൊണ്ടുവന്ന ഇഷ്ടികയും തറയോടുകളും ആല്‍ത്തറയില്‍ വിശ്രമിക്കുന്നു. ഹൈടെക്ക്പാര്ക്ക് നിര്‍മിക്കുന്നതിനായി മുപ്പത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ ഈ തുക തികയാത്തതുകൊണ്ടാണ് പാര്‍ക്ക് നവീകരണം വൈകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം.
Children's park in Kavadiyar is in ruins